ജൈ​വ​വൈ​വി​ധ്യ ദി​നാ​ച​ര​ണം ന​ട​ത്തി
Sunday, May 26, 2024 7:37 AM IST
ഷൊ​ർ​ണൂ​ർ:​ സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൈ​വ വൈ​വി​ധ്യ സ​ർ​വേ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളു​ടെ നി​ർ​മാ​ർ​ജ​നം, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ന​ട​ത്തി. കാ​വു​ക​ളി​ലെ ജൈ​വ വൈ​വി​ധ്യം എ​ന്ന വി​ഷ​യ​ത്തി​ൽ കെ.​ പ്ര​വീ​ൺ കു​മാ​ർ ക്ലാ​സ് എ​ടു​ത്തു.

ഗ്രൂ​പ്പ്‌ തി​രി​ഞ്ഞ് ജൈ​വ വൈ​വി​ധ്യ സ​ർ​വേ, ച​ർ​ച്ച​ക​ൾ, ഹ​രി​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ത്തി. മു​തു​ത​ല ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ എ.​ ആ​ന​ന്ദ​വ​ല്ലി, സെ​ക്ര​ട്ട​റി സി.​പി. സു​രേ​ഷ് കു​മാ​ർ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ.​ പ​ര​മേ​ശ്വ​ര​ൻ, ര​വി, സീ​നി​യ​ർ സ​യ​ന്‍റിസ്റ്റ് ഡോ. ​കെ.​എം. പ്ര​ഭു​കു​മാ​ർ, കെ.​പ്ര​വീ​ൺ കു​മാ​ർ, കെ​എ​സ്ബിബി ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ വി.​സി​നി മോ​ൾ, എം.​കെ. രാ​ജേ​ന്ദ്ര​ൻ പ്രസംഗിച്ചു.