എൻഡിഎ തെരഞ്ഞെടുപ്പ് പൊതുയോഗം
1417855
Sunday, April 21, 2024 6:29 AM IST
കല്ലടിക്കോട്: വന്യമൃഗങ്ങളിൽ നിന്നും മനുഷ്യജീവൻ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണെന്ന് പി.സി. ജോർജ്. കാഞ്ഞിരത്ത് സംഘടിപ്പിച്ച എൻഡിഎ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.
കരിമ്പമണ്ഡലം പ്രസിഡന്റ് പി.ജയരാജ് അധൃക്ഷത വഹിച്ചു. എൻഡി എ സ്ഥാനാർഥി സി.കൃഷ്ണകുമാർ, ജില്ലാ സെക്രട്ടറി രവി അടിയത്ത്, സംസ്ഥാന സമിതി അംഗങ്ങളായ എ.സുകുമാരൻ, എം.പി. ശ്രീകുമാരൻ, അജി പ്രസാദ്, മണ്ഡലം ജന. സെക്രട്ടറിമാരായ ടി.അനൂപ്, പി.വി. ഗോപാലകൃഷ്ണൻ, മനോജ്, സ്നേഹ രാമകൃഷ്ണർ, രവി തെക്കുംപുറം തുടങ്ങിയവർ പ്രസംഗിച്ചു.