കാ​പ്പ നി​യ​മപ്ര​കാ​രം ത​ട​ങ്ക​ലി​ലാ​ക്കി
Friday, April 19, 2024 12:40 AM IST
പാ​ല​ക്കാ​ട്: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തൃ​ത്താ​ല പ​രു​തൂ​ർ പ​ഴ​യ​ങ്ങാ​ടി ക​ള​ത്തി​ൽ​തൊ​ടി ഭാ​സ്ക​ര​ന്‍റെ മ​ക​ൻ ശ്രീ​ജേ​ഷ് എ​ന്ന അ​പ്പു (40) വി​നെ കാപ്പപ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് വി​യ്യൂ​ർ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. തൃ​ത്താ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ വി.​വി. വി​മ​ൽ അ​റ​സ്റ്റ് ചെ​യ്ത് തു​ട​ർന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

കഴിഞ്ഞ വർഷം തൃ​ത്താ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കു​ള​മു​ക്ക് തീ​ര​ദേ​ശറോ​ഡി​ലു​ള​ള കൊ​ഴി​ക്കു​ന്നാം​പാ​റയിലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽവച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ കേ​സി​ൽ പ്ര​തി​യാ​യ​തി​നെതു​ട​ർ​ന്നാ​ണ് കാ​പ്പ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.

അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വ​യ്ക്കു​ക, ദേ​ഹോ​പ​ദ്ര​വം ഏ​ല്പിക്കു​ക, പോ​ക്സോ നി​യ​മ​പ്ര​കാ​ര​മു​ള്ള വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക, ജെ​ജെ ആ​ക്ട് പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക, ക​ഞ്ചാ​വ് കൈ​വ​ശം വ​യ്ക്കു​ക എ​ന്നീ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി ഏ​ർ​പ്പെ​ട്ട​തി​നാ​ണ് കാപ്പ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

തൃ​ത്താ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലേയും, മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ഞ്ചേ​രി, കു​റ്റി​പ്പു​റം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ​യും ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്.

നെ​ന്മാ​റ: ഒ​ട്ടേ​റെ ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യെ കാ​പ്പ ചു​മ​ത്തി കരുതൽതടങ്കലിലാക്കി. അ​യി​ലൂ​ർ ക​യ്‌​പ​ഞ്ചേ​രി നി​മേ​ഷി​(27)നെ​യാ​ണ് നെ​ന്മാ​റ പോ​ലീ​സ് അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌.

മ​റ്റു​ള്ള​വ​രെ ദേ​ഹോ​പ​ദ്ര​വം ഏ​ല്പിക്ക​ൽ, ക​വ​ർ​ച്ച, ആ​യു​ധ​മു​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം, വ​ധ​ശ്ര​മം തു​ട​ങ്ങി ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ നി​മേ​ഷ് നി​ര​ന്ത​രം കു​റ്റ​കൃ​ത്യം ചെ​യ്യു​ന്ന​താ​യി ക​ണ്ട​തോ​ടെ​യാ​ണു കാ​പ്പ ചു​മ​ത്തി അ​റ​സ്‌​റ്റ് ചെ​യ്‌​ത​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. റി​മാ​ൻ​ഡി​ലാ​യ പ്ര​തി​യെ വിയ്യൂരിലെ അ​തീ​വ സു​ര​ക്ഷാ ജ​യി​ലി​ലേ​ക്കു കൊ​ണ്ടു​പോ​യി.