പോ​സ്റ്റ​ൽ വോ​ട്ടിം​ഗ് ഇ​ന്ന് ആ​രം​ഭി​ക്കും
Thursday, April 18, 2024 1:48 AM IST
പാലക്കാട്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ പോ​സ്റ്റ​ൽ വോ​ട്ടിം​ഗ് ഇ​ന്ന് ആ​രം​ഭി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇന്ന്, നാളെ, 20 തി​യ​തി​ക​ളിൽ ജി​ല്ല​യി​ൽ ക്ര​മീ​ക​രി​ച്ച ഏ​ഴ് വോ​ട്ട​ർ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലാ​യും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 22, 23, 24 തി​യ​തി​ക​ളി​ലാ​യി പാ​ല​ക്കാ​ട് ബി​ഇ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​ജ്ജീ​ക​രി​ച്ച വ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് സെ​ന്‍റ​റി​ലു​മാ​യാ​ണ് പോ​സ്റ്റ​ൽ വോ​ട്ടിം​ഗ് ന​ട​ക്കു​ന്ന​ത്. 21, 22, 23 തി​യ​തി​ക​ളി​ലാ​യി അ​വ​ശ്യസേ​വ​ന​ത്തി​ലു​ള്ള​വ​ർ​ക്ക് ഏ​ഴ് വോ​ട്ട​ർ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ പോ​സ്റ്റ​ൽ വോ​ട്ടിം​ഗ് ന​ട​ക്കും.

പ​ട്ടാ​ന്പി, തൃ​ത്താ​ല മ​ണ്ഡ​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് പ​ട്ടാ​ന്പി എ​സ്എ​ൻജിഎ​സ് കോ​ളജി​ലും ഷൊ​ർ​ണൂ​ർ, ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ങ്ങ​ൾ​ക്ക് എ​ൽഎസ്​എ​ൻ​ജിഎ​ച്ച്​എ​സ്എ​സ് സ്കൂ​ളി​ലും മ​ണ്ണാ​ർ​ക്കാ​ടി​ന് ക​ല്ല​ടി എംഇഎ​സ് കോ​ളജി​ലു​മാ​ണ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ള്ള​ത്.

പാ​ല​ക്കാ​ട്, മ​ല​ന്പു​ഴ മ​ണ്ഡ​ല​ങ്ങ​ൾ​ക്ക് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ്, ചി​റ്റൂ​ർ, നെന്മാ​റ മ​ണ്ഡ​ല​ങ്ങ​ൾ​ക്ക് ഗ​വ. കോ​ളജ് ചി​റ്റൂ​ർ, ആ​ല​ത്തൂ​ർ, ത​രൂ​ർ മ​ണ്ഡ​ല​ങ്ങ​ൾ​ക്ക് ആ​ല​ത്തൂ​ർ ഗു​രു​കു​ലം ബിഎ​സ്എ​സ് സ്കൂ​ൾ, കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​നു പാ​ല​ക്കാ​ട് ല​യ​ണ്‍​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വോ​ട്ട​ർ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.