ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ഇടതു പങ്ക് പ്രധാനം: മുഖ്യമന്ത്രി
1416836
Wednesday, April 17, 2024 1:53 AM IST
ആലത്തൂർ: ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ നിലനിൽക്കേണ്ടത് ഇവിടത്തെ ജനങ്ങളുടെ ആവശ്യമാണെന്നും ഇതിന് ഇടതുപക്ഷത്തിന്റെ പങ്ക് പ്രധാനമാണെന്നും രാജ്യത്തിന്റെ മൂല്യങ്ങൾ ഓരോന്നായി തകരുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എൽഡിഎഫ് ആലത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കുശലകുമാർ അധ്യക്ഷത വഹിച്ചു.
മന്ത്രി കെ.കൃഷ്ണൻകുട്ടി, എൽഡിഎഫ് ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ. രാധാകൃഷ്ണൻ, കെ.ഡി. പ്രസേനൻ എംഎൽഎ, മുൻ എംഎൽഎ സി.കെ. രാജേന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, വിജയൻ കുനിശ്ശേരി, പി.കെ. രാജൻ, രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.