ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യാ മുന്നണി അധികാരത്തിൽ വരണം: വി.ടി. ബൽറാം
1416603
Tuesday, April 16, 2024 1:36 AM IST
കല്ലടിക്കോട്: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും എല്ലാ വിഭാഗക്കാർക്കും സ്വാത ന്ത്ര്യത്തോടെ ജീവിക്കാനും ജനാധിപത്യം സംരക്ഷിക്കാനും ഇന്ത്യാ മുന്നണി അധികാരത്തിൽ വരണമെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം പറഞ്ഞു.
പാലക്കാട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി വി.കെ. ശ്രീകണ്ഠന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് കരിമ്പ മണ്ഡലം ചെയർമാൻ കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടരി സി. അച്യുതൻ നായർ, എംഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ബിലാൽ, വി.കെ. ഷൈജു, എം.എസ്. നാസർ, പി.എസ്. ശശികുമാർ, മാത്യു കല്ലടിക്കോട്, പി.കെ.എം. മുഹമ്മദ് മുസ്തഫ, സി.എം. നൗഷാദ്, ഷഫീക്ക് മണ്ണൂർ തുടങ്ങിയവർ പ്രസംഗിച്ചു.