പണം വാങ്ങി വോട്ടു ചെയ്യുന്നതിനെതിരെ നവോത്ഥാന പീപ്പിൾസ് മൂവ്മെന്റിന്റെ നിരാഹാരസമരം
1415893
Friday, April 12, 2024 1:30 AM IST
കോയമ്പത്തൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പണം നല്കി വോട്ട് നേടാനുള്ള ചില രാഷ്ട്രീയ പാർട്ടികളുടെ ശ്രമത്തിനെതിരെ ശിവാനന്ദ കോളനിയിൽ നവോത്ഥാന പീപ്പിൾസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നിരാഹാര സമരം നടത്തി.
നിരാഹാര സമരത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
വോട്ടിന് പണം നൽകരുതെന്നും വോട്ടിന് പണം നൽകുന്ന സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യരുതെന്നും എല്ലാ പാർട്ടി നേതാക്കളോടും സ്ഥാനാർഥികളോടും അഭ്യർഥിച്ചു.