യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
1397534
Tuesday, March 5, 2024 2:38 AM IST
പട്ടാന്പി: മരുതൂർ പൂവക്കോട് പാറന്പുറന്പത്തുപടി ശങ്കരന്റെ മകൻ രമേശിനെ(40) തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് ഓങ്ങല്ലൂർ പഞ്ചായത്തിലെ മരുതൂർ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തോടിനു മുകളിലെ പാലത്തിൽ മൊബൈലും സമീപം ബൈക്കും കണ്ടതിനെതുടർന്ന് നടത്തിയ തെരച്ചിലിലാണ് തോട്ടിൽ മൃതദേഹം കണ്ടത്.
ഞായറാഴ്ച രാത്രി എട്ടോടെ പട്ടാന്പി നേർച്ച കാണാനായാണ് രമേശ് പുറത്തുപോയതെന്നു വീട്ടുകാർ പറയുന്നു. രാത്രി പന്ത്രണ്ടരയ്ക്കു ഭാര്യ വിളിച്ചപ്പോൾ ഉടൻ വരാമെന്നു മറുപടി ലഭിച്ചതായും പറയുന്നു. പിന്നീടാണ് തോട്ടിൽ മരിച്ചനിലയിൽ രമേശിനെ കണ്ടെത്തിയത്. പരിയാണിയാണ് അമ്മ. ഭാര്യ: സജിത. മകൻ: റിജുൽ. ജില്ലാആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.