കർഷകൻ തീയിട്ട നെൽപ്പാടം രമേശ് ചെന്നിത്തല സന്ദർശിച്ചു
1397501
Tuesday, March 5, 2024 1:26 AM IST
ചിറ്റൂർ: ചിറ്റൂർ മേഖലയിൽ കർഷകർ ലക്ഷങ്ങൾ ചെലവഴിച്ച് ഇറക്കിയ നെൽകൃഷി വെള്ളം കിട്ടാതെ ഉണങ്ങി നശിച്ചത് ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും പിടിപ്പുകേടു കൊണ്ടാണെന്ന് രമേശ് ചെന്നിത്തല. കനാൽവെള്ളം സമയത്തിന് കിട്ടാതെ ഉണങ്ങിനശിച്ചതിനെ തുടർന്ന് നെൽച്ചെടികൾക്കു തീയിട്ട പൊൽപ്പുള്ളി കുണ്ടൻതോട്ടിലെ കർഷകൻ എ. ദിലീപ് കുമാറിന്റെ കൃഷിയിടം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പിന്നീട് എക്സിക്യൂട്ടീവ് എൻജിനീയർ കിരൺ എബ്രഹാം തോമസുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. രമ്യ ഹരിദാസ് എംപി, കെപിസിസി സെക്രട്ടറി പി. ബാലഗോപാൽ, ഡിസിസി ജനറൽ സെക്രട്ടറി കെ.സി, പ്രീത്, ആർ. പ്രണേഷ്, ബീന എന്നിവരും രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു.