മേഴ്സി കോളജിൽ ഉപഭോക്തൃസംഗമം
1395385
Sunday, February 25, 2024 6:29 AM IST
പാലക്കാട് : ഗുണമേന്മയുള്ള ഉല്പന്നങ്ങൾ ലഭിക്കുവാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി.
ജില്ലാ തലത്തിൽ ആർടിഐ കൗണ്‍സിലും കണ്‍സ്യൂമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി മേഴ്സി കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉപഭോക്തൃസംഗമവും ഉപഭോക്തൃനിയമ ബോധവത്ക്കരണ കണ്‍വൻഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അധ്യക്ഷത വഹിച്ചു.
കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ സാബു ജോർജ്, കെഎസ്ഇബി ഇൻഡിപെന്റന്റ് ഡയറക്ടർ അഡ്വ. മുരുകദാസ്, മുൻ ഗവ.ഉപഭോക്തൃ കൗണ്‍സിൽ മെന്പർ അഡ്വ.എ.ഡി. ബെന്നി, കണ്‍സ്യൂമർ പ്രൊട്ടക്ഷൻ കേരള സംസ്ഥാന പ്രസിഡന്റ് പ്രിൻസ് തെക്കൻ, ആർടിഐ കൗണ്‍സിൽ ജില്ലാ കോ-ഓർഡിനേറ്റർ ജോസഫ് വർഗീസ് വെളിയത്ത്, സിസ്റ്റർ ലിയോണി, ഡോ.സിസ്റ്റർ ജോറി, സിസ്റ്റർ ലത, ശോഭ അജിത്, സിസ്റ്റർ ടെസ്സീന, അബ്ദുൾ അസീസ്, കെ.രാധാകൃഷ്ണൻ., കുടുംബശ്രീ നോർത്ത് ചെയർപേഴ്സണ്‍ കെ.സുലോചന എന്നിവർ പ്രസംഗിച്ചു.