ഡ്രൈവിംഗ് സ്കൂൾ വാഹനം ജ്വല്ലറിയിലേക്ക് ഇടിച്ചുകയറി
1376390
Thursday, December 7, 2023 1:19 AM IST
നെന്മാറ: ഡ്രൈവിംഗ് സ്കൂളിന്റെ കാർ ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി. നിയന്ത്രണം വിട്ട കാർ ഡ്രൈവിംഗ് സ്കൂളിന് സമീപത്തെ ജ്വല്ലറിയിലെക്കാണ് ഇടിച്ചു കയറിയത്.
നെന്മാറ ടൗണിലെ മെയിൻ റോഡിന് സമീപത്തുള്ള ജ്വല്ലറിയുടെ മുന്നിലെ ഗ്ലാസ് ഇടിച്ചു തകർത്താണ് കാർ നിന്നത്. ജ്വല്ലറിക്ക് അകത്ത് ചില്ലുവാതിലിനോടു ചേർന്ന് ഇരിക്കുകയായിരുന്ന ജീവനക്കാരൻ കാർ വരുന്നത് കണ്ട് ഉള്ളിലേക്ക് ഓടിമാറി.
ഗ്ലാസ് ഡോറിൽ ഇടിച്ചതോടെ കാർ നിന്നു. ജ്വല്ലറിയുടെ മുൻവശത്തെ ഗ്ലാസ് പൂർണമായും തകർന്നുവീണു. കാറിനു കേടുപാടുകളോ ഡ്രൈവർക്ക് പരിക്കുകളോ ഇല്ല.