ഒറ്റപ്പാലം പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
1376099
Wednesday, December 6, 2023 1:17 AM IST
ഒറ്റപ്പാലം: ക്യാമറകൾ സ്ഥാപിച്ചിട്ടും ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടം സാമൂഹ്യ വിരുദ്ധൻമാരുടെ കേന്ദ്രമായി തുടരുന്നു. മദ്യപന്മാരും ലഹരി വില്പ്പനക്കാരുമെല്ലാം എപ്പോഴും ഇവിടെ തമ്പടിക്കുന്നത് തുടരുകയാണ്.
ഒറ്റപ്പാലം നഗരസഭയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് കാമറകൾ വച്ച് കെട്ടിടം നിരീക്ഷണത്തിലായിട്ടും സ്ഥിതിയ്ക്ക് ഒരു മാറ്റവുമില്ല.
നഗരസഭ ഭരണാധികാരികളുടെ അനാസ്ഥയാണ് ഇതിന് കാരണം.
ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മുറികളിലേയ്ക്ക് പ്രവേശിക്കുന്നതിന് ഷീറ്റുകൾ കൊണ്ട് വാതിലുകൾ നിർമിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും സാമൂഹ്യവിരുദ്ധർക്ക് ബാധകമാല്ല.
പോലീസിന്റെ സാന്നിധ്യം പ്രദേശത്ത് ഇല്ലാത്തതാണ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ വർദ്ധിക്കാൻ കാരണം.