വന്യജീവിപ്രതിരോധത്തിന് 11 കോടി: മന്ത്രി എ.കെ. ശശീന്ദ്രൻ
1375435
Sunday, December 3, 2023 5:12 AM IST
പാലക്കാട്: വന്യജീവി ആക്രമണത്തിൽ ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ ഈ സാന്പത്തിക വർഷം 131 കിലോമീറ്റർ ദൂരത്തിൽ സോളാർ ഹാഗിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നതിനായി 11 കോടി അനുവദിച്ചതായും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
കോങ്ങാട് ടൗണിൽ നടന്ന കോങ്ങാട് നിയോജകമണ്ഡല നവ കേരള സദസിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കർഷക സമൂഹത്തിനൊപ്പം എല്ലാ കാലത്തും ഉറച്ചുനിന്ന സർക്കാരാണിത്. കേന്ദ്ര വനനിയമ പ്രകാരം തടസമുള്ള സാഹചര്യത്തിൽ ആനമൂളി- മുക്കാലി ചുരം റോഡ് വികസനത്തിൽ കൂടുതൽ ഭൂമി അനുവദിക്കാനുള്ള ആവശ്യം ഉയർന്നു വന്നിട്ടുണ്ടെന്നും ആവശ്യം അംഗീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.