ഭൂമാഫിയകളുടെ കടന്നുകയറ്റം ആദിവാസി പ്രതിനിധികൾ മന്ത്രിക്ക് നിവേദനം നല്കി
1339554
Sunday, October 1, 2023 1:51 AM IST
അഗളി : അട്ടപ്പാടിയിലെ ആദിവാസി ഭൂമികൾക്ക് വ്യാജരേഖകൾ നല്കി ഭൂമാഫിയകളുടെ കൈയ്യേറ്റത്തിനെതിരെ റവന്യു മന്ത്രിയ്ക്ക് പരാതി നല്കി.
കയ്യേറ്റം നടത്തുന്ന മാഫിയകൾക്കും അവർക്ക് കൂട്ടുനിന്നുകൊണ്ട് വ്യാജരേഖകൾ നല്കിയ റവന്യു ഉദ്യോസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ആദിവാസി ഭാരത് മഹാസഭ സംസ്ഥാന കൺവീനർ ടി.ആർ. ചന്ദ്രന്റെയും എഐകെഎസ് സംസ്ഥാന പ്രസിഡന്റ് സുകുമാരൻ അട്ടപ്പാടിയുടെയും നേതൃത്വത്തിൽ ആദിവാസി പ്രതിനിധി കൾ റവന്യു മന്ത്രിയ്ക്ക് നിവേദനം നല്കി. മണ്ണുത്തിയിലെ മന്ത്രിയുടെ ക്യാമ്പ് ഓഫീസിലെത്തിയാണ് നിവേദനം നല്കിയത്.
തുടർന്ന് മന്ത്രി കെ.രാജൻ നേരിട്ട് ബന്ധപ്പെട്ട് പുത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ഔദ്യോഗിക പരിപാടിക്കിടെ നേരിട്ട് കാണുവാനും പ്രശ്നങ്ങൾ കേൾക്കുവാനും പാലക്കാട് കളക്ടറെ ഫോണിൽ വിളിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുവനും നിർദേശിച്ചു.
അട്ടപ്പാടിയിൽ നിന്നുമെത്തിയ പ്രതിനിധി സംഘത്തിനൊപ്പം സിപിഐ (എംഎൽ) റെഡ് സ്റ്റാർ തൃശൂർ ജില്ലാ സെക്രട്ടറി എൻ.ഡി. വേണു, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജേഷ് അപ്പാട്ട്,കെ ശിവരാമൻ എന്നിവർ പങ്കെടുത്തു.