മലന്പുഴ റോഡിൽ സൂചന വരകൾ വരച്ചു തുടങ്ങി
Friday, September 29, 2023 12:31 AM IST
മ​ല​മ്പു​ഴ: കേ​ര​ള​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മ​ല​മ്പു​ഴ​യി​ലേ​ക്കെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും റോ​ഡി​ലെ കു​ണ്ടി​ലും കു​ഴി​യി​ലും ഹന്പിലും പെ​ട്ട് അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ ആ​രോപിച്ചു.

ക​ഴി​ഞ്ഞ ദി​വ​സം എ​സ്പി ​ലെ​യി​ൻ‌ ഭാ​ഗ​ത്തെ ഹന്പിൽ ചാ​ടി ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ വീണ് അപകടം സംഭവിച്ചിരുന്നു.​

പു​റ​കേ വ​ന്നി​രു​ന്ന ബ​സിന്‍റെ വേ​ഗ​ത കു​റ​വാ​യി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു.​

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​ന്ന കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ൾ തെ​റി​ച്ചു​വീ​ണ​ത് ചെ​ളി​യി​ലേ​ക്കാ​യ​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​തെ​ന്നു് ദൃ​ക്സാ​ഷി​ക​ൾ പ​റ​ഞ്ഞു.

അ​പ​ക​ട​ങ്ങ​ളും പ​രാ​തി​ക​ളും സ്ഥി​ര​മാ​യ​തോ​ടെ അ​ധി​കൃ​ത​ർ​ ഹന്പുക​ളി​ലും റോ​ഡി​ന്‍റെ വ​ള​വു​ക​ളി​ലും സൂ​ച​ന വ​ര​ക​ൾ വ​ര​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.