സ്വകാര്യ ക്ലബ്ബിനു നല്കിയ അനുമതി നഗരസഭ റദ്ദാക്കി
1338632
Wednesday, September 27, 2023 1:41 AM IST
പാലക്കാട് : നഗരത്തിലെ സ്വകാര്യ ക്ലബ്ബിന് നവീകരണത്തിന്റെ ഭാഗമായി നഗരസഭ നല്കിയ അനുമതി റദ്ദാക്കി. ഇംഗ്ലീഷ് ചർച്ച് റോഡിലെ മാധവരാജ ക്ലബ്ബിന്റെ അനുമതിയാണ് ഇന്നലെ ചേർന്ന കൗണ്‍സിൽ യോഗം റദ്ദാക്കിയത്.
നഗരസഭയിലെ മുൻ സെക്രട്ടറിയും ചില ഉദ്യോഗസ്ഥരുമാണ് ക്രമവിരുദ്ധമായി അനുമതി നല്‍കിയത്. നഗരസഭാപരിധിയിലെ അനധികൃത നിർമാണവും അന്വേഷണവിധേയമാക്കും.
സ്റ്റേഡിയത്തിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വേലികെട്ടി വേർതിരിക്കും. അടുത്തമാസം നടക്കുന്ന കൗണ്‍സിലിൽ ഇതുസംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തും.