കോയമ്പത്തൂർ: കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗണപതി നേതാജി നഗർ സ്വദേശി ചെല്ലദുരൈ(39) ആണ് മരിച്ചത്. സ്വന്തമായി ഗ്രൈൻഡർ കന്പനി നടത്തുന്ന ഇയാൾ ബിസിനസിലെ നഷ്ടം മൂലം മാനസികമായി വിഷമത്തിലായിരുന്നു. കഴിഞ്ഞ ദിവസം മുതൽ ഇയാളെ കാണാതായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരവണംപട്ടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.