ജെസിഐ ഒലവക്കോടിന്റെ ജേസീ വാരാഘോഷം സമാപിച്ചു
1336403
Monday, September 18, 2023 12:41 AM IST
പാലക്കാട് : ജെസിഐ ഒലവക്കോടിന്റെ ഒരാഴ്ച നീണ്ടു നിന്ന ജേസീ വാരാഘോഷത്തിന്റെ സമാപന ചടങ്ങ് ഹോട്ടൽ ഗ്രാൻഡ് നൂറിൽ വച്ച് നടന്നു.
പ്രസിഡന്റ് എസ്.ശബരീഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പാലക്കാട് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് കെ.എൽ. രാധാകൃഷ്ണൻ മുഖ്യാതിഥിയായി.
പ്രശസ്ത ഡയബറ്റോളജിസ്റ്റ് ഡോ.എൻ.എം. അരുണിനെ പ്രൊഫഷണൽ മികവിനുള്ള ന്ധടോബിപ്പ്ന്ധ പുരസ്കാരം നല്കിയും ചന്ദ്രേഷ് രാജിനെ മികച്ച ജെസിഐ സംരംഭകനുള്ള കമൽപത്ര അവാർഡ് നല്കിയും ആദരിച്ചു.
മേഖലാ വൈസ് പ്രസിഡന്റ് വർഷ എസ്.കുമാർ ആശംസകളർപ്പിച്ചു. വാരാഘോഷത്തോടനുബന്ധിച്ചു വിവിധ ദിവസങ്ങളിൽ ചിത്രശലഭങ്ങൾക്കായുള്ള ശലഭത്താര, നേത്ര ചികിത്സ ക്യാന്പ് , ബോധവത്ക്കരണ സെമിനാറുകൾ, ലഹരി വിരുദ്ധ സൈക്കിൾ റാലി,
ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങിയ വിവിധ സാമൂഹ്യ സേവന പരിപാടികൾ സംഘടിപ്പിച്ചു. സെക്രട്ടറി എം.ആർ. വിജയകുമാർ ചടങ്ങിൽ സ്വാഗതവും എസ്.ലക്ഷ്മിശ്രീ നന്ദിയും പറഞ്ഞു.