നക്കപ്പതിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ദുരന്തം ഒഴിവായി
1301222
Friday, June 9, 2023 12:32 AM IST
അഗളി: വിദ്യാർഥികളും യാത്രക്കാരുമായി വന്ന കെഎസ്ആർടിസി ബസ് അഗളിയിൽ അപകടത്തിൽപ്പെട്ടെങ്കിലും വൻ ദുരന്തം ഒഴിവായി. മണ്ണാർക്കാട്ടു നിന്നും ആനക്കട്ടിയിലേക്ക് വരികയായിരുന്ന ബസ് നക്കപ്പതി പന്പിനു സമീപം ഇന്നലെ രാവിലെ 8.30ന് അപകടത്തിൽപ്പെടുകയായിരുന്നു. ബസിന്റെ ആക്സിൽ ഒടിഞ്ഞു പിൻചക്രങ്ങൾ വേർപെട്ടു പോയി. ബസ് റോഡിനു കുറുകെ നിന്നതോടെ ഗതാഗതം സ്തംഭിച്ചു. യാത്രക്കാർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചുരം കയറി അട്ടപ്പാടിയിലേക്കെത്തുന്ന കെഎസ്ആർടിസി ബസുകളിൽ അധികവും കാലഹരണപ്പെട്ടവയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.