വഴിവിളക്കുകൾ കണ്ണുചിമ്മി; വന്യമൃഗങ്ങൾ നാട്ടിൽ വിഐപികൾ
1300956
Thursday, June 8, 2023 12:29 AM IST
കല്ലടിക്കോട് : കരിന്പ പഞ്ചായത്തിലെ മലയോര മേഖലകളിലടക്കം വഴിവിളക്കുകൾ കണ്ണടച്ചതോടെ കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതായി പ്രദേശവാസികൾ.
രാത്രിയാകുന്നതോടെ കാട്ടുമൃഗങ്ങൾ വീടുകൾക്കുസമീപവും കൃഷിയിടങ്ങളിലും വന്ന് ആക്രമണങ്ങൾ നടത്തുന്നത് പതിവായിരിക്കുകയാണ്.
ഇരുട്ടായാൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. വൈദ്യുതിക്കാലുകളിൽ പന്തം കത്തിച്ച് കാട്ടാനകളെ പ്രതിരോധിക്കാൻ ശ്രമം നറ്റത്തിയെങ്കിലും വിജയിച്ചില്ല.
കരിന്പ പഞ്ചായത്തിലെ മലയോരമേഖലയിലെ 3,4,2,15 വാർഡുകളിൽ തെരുവ് വിളക്കുകളില്ലാത്തതിനാൽ പേടിച്ച് പുറത്തിറങ്ങാൻ കഴിയുന്നില്ല.
രാത്രി ആനകളുടെ സാന്നിധ്യം മനസിലാക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് നാട്ടുകാർ. കരിന്പ പഞ്ചായത്ത് തെരുവ് വിളക്കുകൽ കത്തിക്കാൻ പലപ്രാവസ്യംക് കരാർ നൽകിയെങ്കിലും ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
സ്ഥാപിച്ച ബൾബുകളാകട്ടെ കത്തുന്നുമില്ല. പല വൈദ്യുതിക്കാലുകളിലും ബൾബുകൾ സ്ഥാപിക്കാൻ വെച്ച പ്ലയ്റ്റുകൾ മാത്രമാണുള്ളത്.
മലയോര മേഖലകളിലെ ഗ്രാമീണ റോഡുകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.