ചെണ്ടുമല്ലിതൈകൾ വിതരണം ചെയ്തു
1300955
Thursday, June 8, 2023 12:29 AM IST
വണ്ടിത്താവളം: പെരുമാട്ടി പഞ്ചായത്ത് പുഷ്പ കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി ഓണത്തിന് ചെണ്ടുമല്ലി പൂക്കൾ ലക്ഷ്യമിട്ടു ചെണ്ടുമല്ലി തൈ വിതരണവും നടീലും കർഷകൻ സ്വാമിനാഥന്റെ കൃഷിയിടത്തിൽ നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ ഷീബ, കൃഷി ഓഫിസർ അജയ്, അസിസ്റ്റന്റ് ഓഫിസർ വി.ഉദയ കുമാർ, എ.കൃഷ്ണൻ, സി.ലിജു. എന്നിവർ പ്രസംഗിച്ചു.
പുഷ്പ കൃഷി വ്യാപനത്തിന്റെ ഭാഗമായി 22,500 ചെണ്ടുമല്ലി തൈകളാണ് വിതരണം ചെയ്യുന്നത്. ഹൈബ്രിഡ് വിത്തിനങ്ങളായ ടെന്നിസ് ബാൾ, ബെൻസ് ടാൾ എന്നിവയാണ് വിതരണം ചെയ്തത്. മഞ്ഞ, ഓറഞ്ച്, നിറത്തിലുള്ള പൂക്കൾ കൃഷി ചെയ്യാൻ താത്പര്യമുള്ളവരായ കർഷകർക്കും നെൽകർഷകർക്ക് വരന്പിൽ ഇക്കോളിജിക്കൽ എൻജിനീയറിംഗ് കൃഷിരീതി നടപ്പാക്കാൻ തയാറുമുള്ള കർഷകർക്കാണ് തൈകൾ വിതരണം ചെയ്യുന്നത്.
ഇതിലൂടെ കീട രോഗ നിയന്ത്രണവും വരുമാന വർദ്ധനവുമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാന്പത്തിക വർഷത്തിലും ജനകീയാസൂത്രണ പദ്ധതി പ്രകാരം ചെണ്ടുമല്ലി തൈ നല്കുകയും നിരവധി കർഷകർ പുഷ്പകൃഷിയിറക്കുകയും ഓണത്തിന് വിളവെടുക്കുകയും ആദായം ലഭിക്കുകയുമുണ്ടായി. ഇക്കാരണത്താൽ തന്നെ ഓണവിപണിയെ ലക്ഷ്യമിട്ടു ഇത്തവണയും പൂ കൃഷിക്ക് പ്രോത്സാഹനം നല്കുകയാണ് പെരുമാട്ടി പഞ്ചായത്ത്.