കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്ക് കണ്സഷൻ കാർഡിൽ സൗജന്യ യാത്ര
1300949
Thursday, June 8, 2023 12:29 AM IST
പാലക്കാട് : കെഎസ്ആർടിസിയിൽ സർക്കാർ, എയ്ഡഡ്, ബിപിഎൽ സ്കൂൾ വിദ്യാർഥികൾക്ക് കണ്സഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ യാത്ര പൂർണമായും സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ ട്രൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
കാർഡ് അനുവദിക്കുന്നതിനുള്ള തുക മാത്രമാണ് വിദ്യാർഥികളിൽ നിന്നും ഈടാക്കുക. കണ്സഷൻ ലഭിക്കുന്നതിനുളള പരമാവധി പ്രായം 25 വയസായി നിജപ്പെടുത്തിയിട്ടുണ്ട്.
സ്കൂൾ വിദ്യാർഥികൾക്ക് കെഎസ്ആർടിസി കണ്സഷൻ ലഭിക്കാനുള്ള മാർഗനിർദേശങ്ങൾ ഇങ്ങനെയാണ്.
വിദ്യാർഥികൾ കണ്സഷൻ കാർഡിന് 10 രൂപയും ഒറ്റ തവണ പ്രോസസിംഗ് ഫീസായി 100 രൂപയും അതത് കെഎസ്ആർടിസി ഡിപ്പോയിൽ അടക്കണം.
കെഎസ്ആർടിസി ചീഫ് ഓഫീസിൽ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് സ്വകാര്യഅണ് എയ്ഡഡ് സ്കൂളുകളിലെ ബിപിഎൽ പരിധിയിലുള്ള വിദ്യാർഥികൾക്ക് സൗജന്യ നിരക്കിൽ യാത്ര അനുവദിക്കും. സ്വകാര്യ സ്കൂളുകളിലെ എപിഎൽ പരിധിയിലുള്ള ഇൻകം ടാക്സ്, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, ജിഎസ്ടി എന്നിവ നല്കുന്ന മാതാപിതാക്കളുടെ കുട്ടികൾക്ക് ആകെ ടിക്കറ്റ് ചാർജിന്റെ 30 ശതമാനം ഇളവ് അനുവദിക്കും.അണ് എയ്ഡഡ് സ്കൂളുകളിലെ എപിഎൽ പരിധിയിലുള്ള ഇൻകം ടാക്സ്, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, ജിഎസ്ടി എന്നിവ നല്കുന്ന മാതാപിതാക്കളുടെ കുട്ടികൾക്ക് കണ്സഷൻ അനുവദിക്കില്ല എന്നിമാർഗ നിർദേശങ്ങളാണ് പുറത്തിറത്തിറക്കിയിരിക്കുന്നത്.