തിരുവിഴാംകുന്ന് നാലുശ്ശേരി ഭഗവതി ക്ഷേത്രോത്സവത്തിന് തുടക്കം
1282011
Wednesday, March 29, 2023 12:40 AM IST
മണ്ണാർക്കാട് : തിരുവിഴാംകുന്ന് നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിനു തുടക്കമായി. മേൽശാന്തി മേലേടത്ത് ശങ്കരൻ നന്പൂതിരി തിങ്കളാഴ്ച്ച കൊടിയേറ്റം നടത്തി. ഇന്നലെ കോട്ടയിൽ ഭഗവതി ക്ഷേത്രം താ ലപ്പൊലി, വൈകിട്ട് ഏഴുമണിയ്ക്ക് നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിൽ കൃഷ്ണൻ ശ്രീകൃഷ്ണപുരം അവത രിപ്പിക്കുന്ന ചാക്യാർകൂത്ത് എന്നിവയുണ്ടായി.
ഇന്ന് തൃപുരാന്തകൻ ക്ഷേത്രത്തിലെ താലപ്പൊലി, നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിൽ രാത്രി തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ എന്നിവ നടക്കും.
നാളെ വേട്ടേക്കരൻ ക്ഷേത്രം താലപ്പൊലി, നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിൽ മണ്ണാർക്കാട് ഗോൾഡൻ മെലഡീസ് അവതരിപ്പിക്കുന്ന ഭക്തിഗാന മേള, 31നു നടക്കുന്ന താലപ്പൊ ലി മഹോത്സവ ദിവസം ഉച്ചയ്ക്ക് അറിയേറ്, വൈകിട്ട് കാഴ്ചശീവേലി, വിവിധ വേലകളുടെ സംഗമം, രാത്രി 8നു നാടൻപാട്ട്, 11നു മണ്ണാർക്കാട് ഹരി, കലാമണ്ഡലം സതീഷ് എന്നിവർ അവതരിപ്പിക്കുന്ന ഡബിൾ എന്നിവ നടക്കും.