ലോക റിക്കാർഡ് മറികടന്ന് ഷിഫ മോൾ
1281211
Sunday, March 26, 2023 6:56 AM IST
പാലക്കാട്: ഒരു മിനിറ്റിനുള്ളിൽ ഇരുകാലുകളും ഉപയോഗിച്ച് കാൽമുട്ടുകൾ കിക്ക്പാടിൽ കൂടുതൽ തവണ മുട്ടിക്കുന്ന മത്സരത്തിൽ ഗിന്നസ് ലോക റിക്കാർഡ് കരസ്ഥമാക്കി ഷിഫാമോൾ.
ധോണി ലീഡ് കോളജിൽ വച്ചായിരുന്നു പ്രകടനം. ഈ വിഭാഗം ആയോധന കലയിൽ ഉൾപ്പെടുന്നതാണ് . ഷിഫ മോളുടെ വേൾഡ് റെക്കോർഡ് ചെയ്യുന്നതിന് എംഎംഎ മിക്സഡ് മാർഷ്യൽ ആർട്സ് പരിശീലകരായ ശബരി, ഫിറോസ് ബാബു എന്നീ ആയോധന ഗുരുക്കന്മാരും ലീഡ് കോളജ് ഓഫ് മാനേജ്മെന്റ് ഫിസിക്കൽ ട്രെയ്നർ ശരത് എന്നിവരും വിധികർത്താക്കളായിരുന്നു .കഞ്ചിക്കോട് സ്വദേശികളായ അബ്ദുൾ മുത്തലിഫ് -രമ്യ ദന്പതികളുടെ മകളാണ് ഷിഫ .
കഞ്ചിക്കോട് ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ഷിഫയെ റിക്കാർഡ് ലഭിക്കുവാനായി സഹായിച്ചതും പരിശീലിപ്പിച്ചതും എൻലൈറ്റണമെന്റ് അക്കാദമി ഓഫ് മാർഷ്യൽ ആർട്സ് ആൻഡ് ഫിറ്റ്നസ് ക്ലബ്ബിലെ കരാട്ടെ പരിശീലകനായ സുഖിൽ ആയിരുന്നു. നിലവിൽ ഈ ക്ലബ്ബിന്റെ കീഴിൽ ആറോളം പേർ വേൾഡ് റെക്കോർഡ്സ് കരസ്ഥമാക്കിയിട്ടുണ്ട്.