വടക്കഞ്ചേരി: വെൽഡിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പുതുക്കോട് തെക്കേപ്പൊറ്റ കോന്നല്ലൂർ വീട്ടിൽ വിജയൻ മകൻ സുഭാഷ് (35) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ തച്ചനടിക്കു സമീപത്തെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു അപകടം. ഓഡിറ്റോറിയത്തിനു സമീപം ഷീറ്റ് ഇറക്കുന്നതിനിടെ അബദ്ധത്തിൽ ഷോക്കേല്‍ക്കുകയായിരുന്നു.
ഉടൻ വടക്കഞ്ചേരിയിലെയും പിന്നീട് നെന്മാറയിലേയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂരിൽ വെൽഡിംഗ് ജോലിക്കാരനാണ് സുഭാഷ്. സുഭാഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംസ്കാരം ഇന്ന് 10ന് ഐവർമഠത്തിൽ. അമ്മ: സുഭദ്ര. ഭാര്യ: ഗ്രീഷ്മ. മക്കൾ: സിയ, സാൻവിയ. സഹോദരൻ: ഉണ്ണികൃഷ്ണൻ.