മ​ണ്ണാ​ർ​ക്കാ​ട് സ​ബ് ജ​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് സ​ർ​വേ ന​ട​ത്തി
Saturday, March 25, 2023 12:49 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട്ട് നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ന്‍റെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് സ​ർ​വേ ന​ട​ത്തി.
ജ​യി​ൽ അ​ധി​കൃ​ത​രും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രും ഇ​ന്ന​ലെ​യാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. 2022- 23 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ചു​റ്റു​മ​തി​ൽ നി​ർ​മ്മാ​ണ​ത്തി​നാ​യി 1.48 കോ​ടി രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്ന് നോ​ഡ​ൽ ഓ​ഫീ​സ​ർ മു​ജീ​ബ് റ​ഹ്്മാ​ൻ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ജ​യി​ലി​ന്‍റെ ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം ഉ​ട​ൻ ഉ​ണ്ടാ​വു​മെ​ന്നും നോ​ഡ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
സം​സ്ഥാ​ന ബ​ജ​റ്റി​ൽ 1.12 കോ​ടി രൂ​പ​യാ​ണ് ആ​ദ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട​ത് 1.48 കോ​ടി രൂ​പ​യാ​ക്കി വ​ർ​ദ്ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് മു​ണ്ടേ​ക്ക​രാ​ട് കാ​ഞ്ഞി​ര​പ്പു​ഴ ഇ​റി​ഗേ​ഷ​ന്‍റെ സ്ഥ​ല​ത്താ​ണ് സ​ബ് ജ​യി​ൽ നി​ർ​മ്മി​ക്കു​ന്ന​ത്.