ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്ത് മാർഗതടസം സൃഷ്ടിച്ചവർക്കെതിരെ നടപടി
1278787
Sunday, March 19, 2023 12:07 AM IST
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയ്ക്ക് മുന്പിൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്ത് മാർഗതടസം സൃഷ്ടിച്ചവർക്കെതിരെ പോലീസ് നടപടി. ആംബുലൻസിന് പോലും കടന്നു ചെല്ലാൻ പറ്റാത്ത സ്ഥിതിയാണ് താലൂക്ക് ആശുപത്രിക്ക് മുന്പിൽ നിലവിലുള്ളത്.
ഇതിനെതിരെ വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പോലീസ് സ്ഥലത്ത് എത്തുകയും ആശുപത്രി ഗേറ്റിനു മുൻപിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തത്. പുതിയ കെട്ടിടം പണി നടക്കുന്നതിനാൽ ആശുപത്രിക്കകത്തു സ്ഥലപരിമിതി നേരിടുന്നുണ്ട്. പാർക്കിംഗ് സൗകര്യത്തിന് ബദൽ സംവിധാനം നഗരസഭയും ആശുപത്രി അധികൃതരും ചേർന്നു ചെയ്യണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.