വണ്ടാഴിയിൽ പോത്തിൻകുട്ടികളെ വിതരണം ചെയ്തു
1266238
Thursday, February 9, 2023 12:47 AM IST
വടക്കഞ്ചേരി: വണ്ടാഴി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-23 സാന്പത്തിക വർഷത്തിൽ പട്ടികജാതി വിഭാഗത്തിനും ജനറൽ വിഭാഗത്തിനുമായി 68 പേർക്ക് പോത്തിൻകുട്ടികളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി. ശശികല അധ്യക്ഷത വഹിച്ചു. വികസന ചെയർമാൻ പി. ശശികുമാർ, ക്ഷേമ കാര്യ ചെയർമാൻ സുബിത മുരളീധരൻ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ എസ്. ഇബ്രാഹിം, മെംബർമാരായ വിനു, രമണി കേശവൻകുട്ടി, ദിവ്യ മണികണ്ഠൻ, വെറ്ററിനറി ഡോക്ടർ നിഷിത എന്നിവർ പ്രസംഗിച്ചു.