ജനദ്രോഹ ബജറ്റിനെതിരേ നിരന്തര സമരം: വി.ടി. ബൽറാം
1265929
Wednesday, February 8, 2023 1:05 AM IST
പാലക്കാട്: കേരള ബജറ്റിലെ നികുതി ഭീകരതക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെ കോണ്ഗ്രസ് പാർട്ടി സംസ്ഥാന വ്യാപകമായി നിരന്തര പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അധ്യക്ഷനായി. കെപിസിസി ഭാരവാഹികളായ സി.ചന്ദ്രൻ, കെ.എ.തുളസി, സി.വി. ബാലചന്ദ്രൻ, വി.സി. കബീർ, പി. ബാലഗോപാൽ, സുമേഷ് അച്ചുതൻ, തോലന്നൂർ ശശിധരൻ, എ. രാമദാസ്, ജി. ശിവരാജൻ, ശ്രീവത്സൻ പ്രസംഗിച്ചു.