മലമ്പുഴ സെന്റ് ജൂഡ്സ് പള്ളി തിരുനാള്‍ ആഘോഷിച്ചു
1265583
Tuesday, February 7, 2023 12:03 AM IST
മലമ്പുഴ: സെന്റ് ജൂഡ്സ് ഇടവകയില്‍ തിരുനാളാഘോഷവും ഇടവക ദിനാചരണവും നടത്തി. ശനി വൈകീട്ട് നാലിന് ഫാ. ബിജു കല്ലിങ്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി, ലദീഞ്ഞ,് നൊവേന എന്നിവയുണ്ടായി.
തുടര്‍ന്നു നടന്ന ഇടവക ദിനാഘോഷം ഫാ. ബിജു കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു. കൈക്കാരന് വര്‍ഗീസ് കൊള്ളന്നൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജൂബിലിയിലെത്തിയ ദമ്പതികള്‍, വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ച സജി അഗസ്റ്റിന് എന്നിവരെ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായി.
തിരുനാള്‍ ദിവസമായ ഞായര്‍ വൈകുന്നേരം 3.30ന് ഫാ. സ്റ്റിയോ സിഎംഐ യുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയില്‍ ഫാ. സീജോ കാരിക്കാട്ട് തിരുനാള്‍ സന്ദേശം നല്കി.
തുടര്‍ന്ന് മലമ്പുഴ കുരിശടിയിലേക്കുള്ള തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ. സജിന്‍ പൊന്തേക്കന്‍ നേതൃത്വം നല്കി.
പ്രദക്ഷിണത്തിനു ശേഷം ആശീര്‍വാദം, കരിമരുന്ന് പ്രയോഗം എന്നിവയുണ്ടായി. ഇന്നലെ രാവിലെ 6.30 ന് ഇടവകയിലെ മരിച്ചവര്‍ക്കു വേണ്ടിയുള്ള തിരുകര്‍മ്മങ്ങളോടെ തിരുനാള്‍ കൊടിയിറങ്ങി.