കി​ഡ്നി രോ​ഗി​ക്ക് കൈ​ത്താ​ങ്ങാ​യി കു​ണ്ട്‌​ല​ക്കാ​ട് കൈ​ത്താ​ങ്ങ് കൂ​ട്ടാ​യ്മ
Saturday, February 4, 2023 1:16 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കി​ഡ്നി രോ​ഗി​യ്ക്ക് കൈ​ത്താ​ങ്ങാ​യി കു​ണ്ട്‌​ല​ക്കാ​ട് കൈ​ത്താ​ങ്ങ് കൂ​ട്ടാ​യ്മ. കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ൽ ഏ​ഴാം വാ​ർ​ഡി​ൽ കു​ണ്ട്‌​ല​ക്കാ​ട് അ​ന്പാ​ഴ​ക്കോ​ട് പു​തി​യ​ങ്ങാ​ടി അ​സീ​സി​ന്‍റെ (42) ര​ണ്ട് കി​ഡ്നി​യും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തോ​ള​മാ​യി ചി​കി​ത്സ​യി​ലാ​ണ്.
ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി ആ​ഴ്ച​യി​ൽ മൂ​ന്നു​ത​വ​ണ ഡ​യാ​ലി​സി​സ് ചെ​യ്ത് കൊ​ണ്ടി​രി​ക്കു​ന്നു. സാ​ന്പ​ത്തി​ക​മാ​യി വ​ള​രെ​യ​ധി​കം പ്ര​യാ​സ​ത്തി​ലാ​യ ഈ ​കു​ടും​ബ​ത്തി​ന് ഭീ​മ​മാ​യ ഒ​രു തു​ക ക​ണ്ടെ​ത്താ​ൻ യാ​തൊ​രു വ​ഴി​യും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. പ്രാ​യ​മാ​യ ഉ​മ്മ​യും, ഭാ​ര്യ​യും, ര​ണ്ട് കു​ഞ്ഞു​ങ്ങ​ള​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.
ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ക്കാ​ൻ ഓ​ട്ടോ ഓ​ടി​ച്ചാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​തി​നി​ട​ക്കാ​ണ് ഇ​പ്പോ​ൾ രോ​ഗം മൂ​ർ​ച്ഛി​ച്ച് കി​ഡ്നി മാ​റ്റി​വെ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​യ​ത്. അ​സീ​സി​ന്‍റെ വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് കു​ണ്ട്‌​ല​ക്കാ​ട് കൈ​ത്താ​ങ്ങ് ചാ​രി​റ്റി കൂ​ട്ടാ​യ്മ സ്വ​രൂ​പി​ച്ച 2, 00,190 രൂ​പ അ​സീ​സ് ധ​ന​സ​ഹാ​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​റ​ശ്ശേ​രി ഹ​സ്‌​സ​ന് കൂ​ട്ടാ​യ്മ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് കൈ​മാ​റി.
സി​ദ്ധീ​ഖ് പാ​റ​ക്കോ​ട് അ​ധ്യ​ക്ഷ​നാ​യി. കൂ​ട്ടാ​യ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ർ ഒ​റ്റ​ക​ത്ത്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​ബൂ​ബ​ക്ക​ർ നാ​ല​ക​ത്ത്, വി​പി​ൻ പു​റ്റാ​നി​ക്കാ​ട്, കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ആ​ർ. എം. ​ല​ത്തീ​ഫ് സം​ബ​ന്ധി​ച്ചു.