കേ​ര​ള ര​ക്ഷാപ​ദ്ധ​തി​യി​ൽ സൗ​ജ​ന്യ പ​ച്ചി​ല​വ​ള വി​ത്ത് വി​ത​ര​ണം ചെ​യ്തു
Thursday, February 2, 2023 12:30 AM IST
നെന്മാ​റ: കേ​ര ര​ക്ഷാ​വാ​രം 2022-23 പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ പ​ച്ചി​ല​വ​ള​വി​ത്ത് (ഡെ​യി​ഞ്ച) വി​ത​ര​ണം ചെ​യ്തു. അ​യി​ലൂ​ർ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ 100 ഏ​ക്ക​ർ സ്ഥ​ല​ത്തേ​ക്കു​ള്ള 7500 തെ​ങ്ങു​ക​ൾ​ക്കാ​ണ് പ​ച്ചി​ല​വ​ള​വി​ത്ത് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് അം​ഗം വി​നോ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​വി​ഘ്നേ​ഷ് ക​ർ​ഷ​ക​നാ​യ പോ​ൾ വ​ർ​ഗീ​സി​ന് വി​ത്ത് ന​ല്കി​കൊ​ണ്ട് ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗം വി​നോ​ദ് അ​ധ്യ​ക്ഷ​നാ​യി. കൃ​ഷി ഓ​ഫീ​സ​ർ എ​സ്.​കൃ​ഷ്ണ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സി.​സ​ന്തോ​ഷ്, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സെ​യ്ദ് മു​ഹ​മ്മ​ദ്, ക​ബീ​ർ, വി​ശ്വ​നാ​ഥ​ൻ, സു​ലൈ​മാ​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് വി.​ര​മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.