മം​ഗ​ലം​ഡാം ഉ​ദ്യാ​നം സം​ര​ക്ഷി​ക്ക​ണം; വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
Sunday, January 29, 2023 12:48 AM IST
മം​ഗ​ലം​ഡാം : കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച മം​ഗ​ലം​ഡാം ഉ​ദ്യാ​നം വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കുംവി​ധം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മം​ഗ​ലം ഡാം ​യൂ​ണി​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 10 കോ​ടി രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും നി​ർ​മാ​ണ​ത്തി​ലെ പോ​രാ​യ്മ​ക​ളും പ​രി​പാ​ല​ന​ത്തി​ലെ വീ​ഴ്ച​യും മം​ഗ​ലം​ഡാം ഉ​ദ്യാ​ന​ത്തി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
ച​പ്പു​ച​വ​റും പൊ​ന്ത​ക്കാ​ടു​ക​ളും നി​റ​ഞ്ഞ പ​രി​സ​രം സ​ഞ്ചാ​രി​ക​ളു​ടെ മ​നം മ​ടു​പ്പി​ക്കു​ന്ന​താ​ണ്. കൂ​ടാ​തെ സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉ​ദ്യാ​ന​ത്തെ മ​റ​യാ​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.
മം​ഗ​ലം​ഡാ​മി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് വ​ലി​യൊ​രു പ​ങ്ക് വ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന ടൂ​റി​സ്റ്റ് മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് വ്യാ​പാ​ര ഭ​വ​നി​ൽ ചേ​ർ​ന്ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി​ വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി വി. ​അ​ബ്ബാസ്, ട്ര​ഷ​റ​ർ ബെ​ന്നി ജോ​ർ​ജ് , സി.​ജെ. അ​ന്തോ​ണി, കെ.​ടി. സ​ണ്ണി, വി.​കെ. പൗ​ലോ​സ്, എ​സ്. അ​ലി, ഗോ​പ​കു​മാ​ർ, കെ.​എം. ​മു​ഹ​മ്മ​ദ്, അ​ൻ​വ​ർ​ സാ​ദി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.