ജോ​ബ് ഫെ​യ​ർ സ്പെ​ക്ട്രം 2023: ഉ​ദ്ഘാ​ട​നം
Wednesday, January 25, 2023 12:43 AM IST
പാലക്കാട് : സം​സ്ഥാ​ന വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ​വ സ്വ​കാ​ര്യ ഐ.​ടി.​ഐ​ക​ളി​ൽ നി​ന്നും തൊ​ഴി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ട്രെ​യി​നി​ക​ളു​ടെ തൊ​ഴി​ൽ സാ​ധ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ജി​ല്ലാ ജോ​ബ് ഫെ​യ​ർ സ്പെ​ക്ട്രം 2023 സം​ഘ​ടി​പ്പി​ച്ചു.
മ​ല​ന്പു​ഴ ഗ​വ ഐ.​ടി.​ഐ​യി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നു​മാ​യി ബ​ഹു​രാ​ഷ്ട്ര പൊ​തു സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ലു​ള്ള 68 ക​ന്പ​നി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു.
1428 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും തൊ​ഴി​ൽ ല​ഭി​ച്ചു. പ​രി​പാ​ടി​യി​ൽ മ​ല​ന്പു​ഴ ഐ.​ടി.​ഐ ട്രെ​യി​നി​ക​ളാ​യ അ​ഖി​ലേ​ന്ത്യ പ​രീ​ക്ഷ​യി​ൽ ടി.​പി.​ഇ.​എ​സ് ട്രേ​ഡി​ൽ ഒ​ന്നാം റാ​ങ്ക് ല​ഭി​ച്ച എ​സ്. ന​വീ​ൻ കു​മാ​ർ, മൂ​ന്നാം റാ​ങ്ക് ല​ഭി​ച്ച ടി. ​സ​ജി​ത്ത്,
എ​സ്.​എം.​ഡ​ബ്ല്യൂ ട്രേ​ഡി​ൽ ര​ണ്ടാം റാ​ങ്ക് ല​ഭി​ച്ച പി.​കെ മി​നി എ​ന്നി​വ​രെ​യും ഗ​വ ഐ.​ടി.​ഐ പെ​രു​മാ​ട്ടി​യി​ൽ നി​ന്ന് എം.​എ.​എം ട്രേ​ഡി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ സെ​ബി​ൻ തോ​മ​സി​നെ​യും അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു.