"കുട്ടിപ്പുലി'ക്ക് ജന്മനാട്ടിൽ സ്വീകരണം നല്കി
1225414
Wednesday, September 28, 2022 12:32 AM IST
ആലത്തൂർ: തൃശൂരിലെ പുലിക്കളിയിൽ താരമായ കാവശേ രിക്കാരി ദിന മധുവിന് ജന്മനാട്ടിൽ സ്വീകരണം നല്കി. ചുണ്ടക്കാട് പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണു സ്വീകരണം നല്കിയത്.
ചുണ്ടക്കാട് സ്വദേശിയും മുൻ ഗ്രാമപഞ്ചായത്തംഗവുമായ മധുവിന്റെയും സൂര്യയുടെയും ഇളയ മകളാണ് നാലാം ക്ലാസുകാരിയായ ദിന. കാനാട്ടുകര ദേശത്തിന്റെ കുട്ടിപ്പുലികളിൽ പെണ്പുലിയായാണു ദിന മധു പുലി വേഷമണിഞ്ഞത്. ക്ലബ് പ്രസിഡന്റ് കെ. ബാബു, സെക്രട്ടറി സുനു ചന്ദ്രൻ, ട്രഷറർ കെ.എൻ. നൗഷാദ്, വൈസ് പ്രസിഡന്റ് വി. സുനിൽകുമാർ, ജോയിന്റ് സെക്രട്ടറി എ.സുധീർ എന്നിവർ പങ്കെടുത്തു.