ലെൻസ്ഫെഡ് ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
1223843
Friday, September 23, 2022 12:32 AM IST
പുതുനഗരം : ലൈസൻസ്ഡ് എൻജിനീയേർസ് ആൻഡ് സൂപ്പർവൈസേർസ് ഫെഡറേഷൻ ലെൻസ്ഫെഡ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും മുണ്ടൂരിൽ വച്ച് പ്രസിഡന്റ് പി.സി. മനോജിന്റെ അധ്യക്ഷതയിൽ വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന സെക്രട്ടറി എം. മനോജ്, സ്ഥാപക സെക്രട്ടറി ആർ.കെ. മണിശങ്കർ, ജില്ലാ സെക്രട്ടറി രാജേഷ്, ട്രഷറർ സുനിൽകുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.വി. കണ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ. മുജീബ് റഹ്മാൻ, സംസ്ഥാന സമിതി അംഗം കെ.എസ്. ഹരീഷ് എന്നിവർ പങ്കെടുത്തു.