ഹൃ​ദ്രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ മി​നി​മ​ലി ഇ​ന്‍​വേ​സീ​വ് കാ​ര്‍​ഡി​യാ​ക് സ​ര്‍​ജ​റി
Friday, May 26, 2023 1:06 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ്രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ മി​നി​മ​ലി ഇ​ന്‍​വേ​സീ​വ് കാ​ര്‍​ഡി​യാ​ക് സ​ര്‍​ജ​റി പ​ദ്ധ​തി ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ്ര​ധാ​ന മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍​ക്ക് പു​റ​മേ ആ​ദ്യ​മാ​യാ​ണ് ജി​ല്ലാ​ത​ല ആ​ശു​പ​ത്രി​യി​ല്‍ സ​ങ്കീ​ര്‍​ണ​മാ​യ മി​നി​മ​ലി ഇ​ന്‍​വേ​സീ​വ് കാ​ര്‍​ഡി​യാ​ക് സ​ര്‍​ജ​റി ആ​രം​ഭി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ജി​ല്ലാ​ത​ല ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യും ഹൃ​ദ​യം തു​റ​ക്കാ​തെ വാ​ല്‍​വ് മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യും ന​ട​ന്ന​ത് എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലാ​ണ്. ഇ​തി​ന​കം ബൈ​പ്പാ​സും, വാ​ല്‍​വ് മാ​റ്റി വ​യ്ക്ക​ലും ഉ​ള്‍​പ്പെ​ടെ അ​ഞ്ചു മി​നി​മ​ലി ഇ​ന്‍​വേ​സീ​വ് കാ​ര്‍​ഡി​യാ​ക് സ​ര്‍​ജ​റി​ക​ളാ​ണ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇ​തി​നു നേ​തൃ​ത്വം ന​ല്‍​കി​യ മു​ഴു​വ​ന്‍ ടീ​മി​നേ​യും മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.
പ​ര​മ്പ​രാ​ഗ​ത ഓ​പ്പ​ണ്‍ ഹാ​ര്‍​ട്ട് സ​ര്‍​ജ​റി​ക​ളെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞ വേ​ദ​ന, മെ​ച്ച​പ്പെ​ട്ട ശ്വാ​സ​കോ​ശ പ്ര​വ​ര്‍​ത്ത​നം, വേ​ഗ​ത്തി​ലു​ള്ള സു​ഖം പ്രാ​പി​ക്ക​ല്‍ എ​ന്നി​വ​യാ​ണ് മി​നി​മ​ലി ഇ​ന്‍​സീ​വ് കാ​ര്‍​ഡി​യാ​ക് സ​ര്‍​ജ​റി​യു​ടെ പ്ര​ത്യേ​ക​ത. ഇ​തി​നു വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.