മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ൽ മാ​തൃ​ക​യാ​യി ക്രെ​ഡാ​യ് സം​രം​ഭം
Sunday, April 2, 2023 12:14 AM IST
കൊ​ച്ചി: ക്രെ​ഡാ​യി​യു​ടെ വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ഏ​ജ​ൻ​സി​യാ​യ സി​സി​സി സീ​റോ വേ​സ്റ്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൊ​ച്ചി ന​ഗ​ര​ത്തി​നു മാ​തൃ​ക​യാ​വു​ന്നു. ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 550 ലേ​റെ അ​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ൽ സേ​വ​നം ന​ൽ​കു​ന്നു സി​സി​സി ബ​ഹു​നി​ല പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളി​ൽ വി​കേ​ന്ദ്രീ​കൃ​ത ഉ​റ​വി​ട മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ലൂ​ടെ​യാ​ണു ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.
സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള ശു​ചി​ത്വ മി​ഷ​ന്‍റെ അം​ഗീ​കൃ​ത സേ​വ​ന ദാ​താ​ക്ക​ളാ​ണു സി​സി​സി. കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള 120 അ​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലെ​യും സ​മീ​പ മു​നി​സി​പ്പ​ൽ - പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ന്നൂ​റി​ല​ധി​ക​വും പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളി​ലാ​യി മാ​ലി​ന്യം ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കു​ന്നു​ണ്ട്. 29818 വീ​ടു​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യു​ള്ള ക​ന്പ​നി​യു​ടെ സേ​വ​നം കൊ​ച്ചി​ക്കു പു​റ​മേ, കേ​ര​ള​ത്തി​ലെ 18 ന​ഗ​ര​ങ്ങ​ളി​ലും ല​ഭി​ക്കു​ന്നു​ണ്ട്.
മു​ന്നൂ​റു ട​ൺ ജൈ​വാ​വ​ശി​ഷ്ട​വും 50 ട​ൺ അ​ജൈ​വാ​വ​ശി​ഷ്ട​വും ക​മ്പ​നി പ്ര​തി​മാ​സം കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്. മാ​ലി​ന്യം വേ​ർ​തി​രി​ക്കാ​ൻ മൂ​ന്നു നി​റ​ങ്ങ​ളി​ലു​ള്ള ബ​ക്ക​റ്റു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ടു​ക്ക​ള, ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക് പ​ച്ച, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ​ക്ക് നീ​ല, ബ​യോ മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ത്തി​ന് ചു​വ​പ്പ് എ​ന്നീ നി​റ​ങ്ങ​ളി​ലു​ള്ള ബ​ക്ക​റ്റു​ക​ളാ​ണു ന​ൽ​കി​യി​ട്ടു​ള്ള​ത്.
ഭ​ക്ഷ്യ അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ക്കോ ക​മ്പോ​സ്റ്റ​ർ ബി​ന്നു​ക​ളി​ൽ നി​ക്ഷേ​പി​ച്ച് ഓ​ർ​ഗാ​നി​ക് ക​മ്പോ​സ്റ്റാ​ക്കി മാ​റ്റു​ന്നു. 30 ദി​വ​സം ഈ ​പ്ര​ക്രി​യ​യ്ക്ക് വേ​ണ്ടി വ​രും. ഈ ​ക​മ്പോ​സ്‌​റ്റ്‌ ലാ​ൻ​ഡ് സ്കേ​പ്പിം​ഗ്, പൂ​ന്തോ​ട്ട ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാം. 30 - 40 ഫ്ലാ​റ്റു​ക​ൾ​ക്ക് ഒ​രു എ​ക്കോ ക​മ്പോ​സ്റ്റ​ർ ബി​ൻ മ​തി​യാ​കും.
ക​മ്പ​നി​യു​ടെ ഓ​ട്ടോ മാ​റ്റി​ക് ഓ​ർ​ഗാ​നി​ക് വെ​യ്സ്റ്റ്‌ ക​ൺ​വെ​ർ​ട്ട​ർ മാ​ലി​ന്യം വ​ള​മാ​ക്കി മാ​റ്റാ​ൻ ശേ​ഷി​യു​ള്ള​താ​ണ്. അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച്‌ റി​സൈ​ക്ലിം​ഗ് ന​ട​ത്തും. 835 സ്ത്രീ​ക​ൾ​ക്ക് മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ തൊ​ഴി​ൽ ന​ൽ​കു​ന്നു​ണ്ട്. കെ​ഇ​ഐ​എ​ല്ലു​മാ​യി ചേ​ർ​ന്ന് ബ​യോ മെ​ഡി​ക്ക​ൽ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ലും സി​സി​സി സ​ഹ​ക​രി​ക്കു​ന്നു.