പുനരുദ്ധാരണം നടത്തിയില്ലെങ്കിൽ സ്കൂളിന്‍റെ ഫിറ്റ്നസ് നഷ്ടപ്പെടും
Friday, March 31, 2023 12:18 AM IST
കോ​ത​മം​ഗ​ലം: കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച ഇ​ട​മ​ല​യാ​ർ ഗ​വ. യു​പി സ്കൂ​ൾ ഉ​ട​ൻ പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ഷ്ട​മാ​യേ​ക്കും. കാ​ട്ടാ​ന​ക്കൂ​ട്ടം സ്കൂ​ളി​ന്‍റെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും ത​ക​ർ​ത്തു. ഭി​ത്തി​ക്കും ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​തേ അ​വ​സ്ഥ​യി​ൽ സ്കൂ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ന് ല​ഭ്യ​മാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​ണ്. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി കെ​ട്ടി​ടം പൂ​ർ​വസ്ഥി​തി​യി​ലാ​ക്കേ​ണ്ട​തു​ണ്ട്. സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ സ്കൂ​ൾ തു​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന വ​ലി​യൊ​രു പ്ര​തി​സ​ന്ധി ഉ​ണ്ടാ​യേ​ക്കാം.
വേ​ഗ​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ങ്കി​ൽ സാ​ങ്കേ​തി​ക കു​രു​ക്കു​ക​ൾ പ​ല​തും അ​ഴി​ക്കേ​ണ്ട​തു​ണ്ട്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നോ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന കു​രു​ക്ക്. വ​നം​വ​കു​പ്പി​ൽനി​ന്നും വാ​ട​ക​യ്ക്കെ​ടു​ത്ത സ്ഥ​ല​ത്ത് കെഎ​സ്ഇ​ബി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം. പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞെ​ങ്കി​ൽ മാ​ത്ര​മെ കെ​ട്ടി​ട​ത്തി​നാ​യി ഫ​ണ്ട് ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു.
അ​ത​ല്ലെ​ങ്കി​ൽ കെഎ​സ്ഇ​ബി, അ​റ്റ​കു​റ്റ​പ്പ​ണി ഏ​റ്റെ​ടു​ക്ക​ണം. സ്കൂ​ളി​ന് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ വൈ​ദ്യു​തി ഫെ​ൻ​സിം​ഗ് പു​ന​സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. വ​നം​വ​കു​പ്പ് ഇ​തി​ന​കം​ത​ന്നെ ഇ​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് എ​ടു​ത്തി​ട്ടു​ണ്ട്.
എ​ന്നാ​ൽ ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത​യു​ണ്ടെ​ന്ന സൂ​ച​ന​യും അ​വ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​വേ​ഗം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലെ ഒ​രു കൂ​ട്ടം കു​ട്ടി​ക​ളു​ടെ അ​ധ്യ​യ​നം മു​ട​ങ്ങു​വാ​നി​ട​യാ​കും.