ഫ്ലോ​ർ മി​ൽ ആ​രം​ഭി​ക്കാ​ൻ ലൈസൻസ് നൽകുന്നില്ലെന്ന്! പഞ്ചായത്തിൽ യുവാവിന്‍റെ കുത്തിയിരിപ്പ്
Thursday, March 30, 2023 12:39 AM IST
ക​രു​മാ​ലൂ​ർ: ഫ്ലോ​ർ മി​ൽ ആ​രം​ഭി​ക്കാ​ൻ ലൈ​സ​ൻ​സി​നാ​യി മാ​സ​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യി​ട്ടും അത് അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ യു​വാ​വി​ന്‍റെ കു​ത്തി​യി​രു​പ്പ് സ​മ​രം.

പ​റ​വൂ​ർ പ​റ​യ​കാ​ട് സ്വ​ദേ​ശി ഇ​യ്യാ​സു​ദ്ദീ​ൻ ആ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ ഫ്ലോ​ർ മി​ൽ തു​ട​ങ്ങു​ന്ന​തി​നാ​യി മു​ൻ​പ് ന​ൽ​കി​യ അ​പേ​ക്ഷ പ​ല അ​വ​ധി​ക​ളും കാ​ര​ണ​ങ്ങ​ളും പ​റ​ഞ്ഞു മാ​റ്റി വെ​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചു​ള്ള മു​ഴു​വ​ൻ രേ​ഖ​ക​ളും മാ​ർ​ച്ച് 23ന് ​പ​ഞ്ചാ​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ക​യും 29നു ​ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യി​ൽ ലൈ​സ​ൻ​സ് ശ​രി​യാ​വു​മെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ബു​ധ​നാ​ഴ്‌​ച ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ലും അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു ലൈ​സ​ൻ​സ് അ​പേ​ക്ഷ മാ​റ്റി വെ​ച്ച​തായി ആരോപിച്ചാണ് ഇ​യ്യാ​സു​ദ്ദീ​ൻ സ​മ​രം ന​ട​ത്തി​യ​ത്.

ഫ്ലോ​ർ മി​ല്ലി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മോ​ട്ടോ​റി​ന്‍റെ പ​വ​ർ, ലൈ​സ​ൻ​സ് അ​പേ​ക്ഷ​യി​ലും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും അ​ത് പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ല്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ​രു​ന്ന മു​റ​യ്ക്ക് ലൈ​സ​ൻ​സ് അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​മെ​ന്നും ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ത ലാ​ലു പ​റ​ഞ്ഞു.