ഹ​രി​ത​ക​ർ​മ സേ​ന​യ്‌​ക്ക് ഇ-​ഓ​ട്ടോ​റി​ക്ഷ​ക​ൾ ന​ൽ​കി
Tuesday, March 28, 2023 12:30 AM IST
മൂ​വാ​റ്റു​പു​ഴ: ഐ​സി​ഐ​സി​ഐ ഫൗ​ണ്ടേ​ഷ​ൻ സാ​മൂ​ഹി​ക സു​ര​ക്ഷാ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ഹ​രി​ത​ക​ർ​മ സേ​ന​യ്‌​ക്ക് ഇ-​ഓ​ട്ടോ​റി​ക്ഷ​ക​ൾ ന​ൽ​കി. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ് വാ​ഹ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ ഐ​സി​ഐ​സി​ഐ ആ​ലു​വ റീ​ജ​ണ​ൽ ഹെ​ഡ് ജോ​ണ്‍ ഏ​ബ്ര​ഹാ​മി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പ​ഴ്സ​ണ്‍ സി​നി ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ​വ. ബാ​ങ്കിം​ഗ് റീ​ജ​ണ​ൽ ഹെ​ഡ് (സെ​യി​ൽ) ആ​ന്‍റ​ണി റോ​ണി ഡി​സി​ൽ​വ, ഐ​സി​ഐ​സി​ഐ സ്വ​യം സ​ഹാ​യ ഗ്രൂ​പ്പ് റീ​ജ​ണ​ൽ ഹെ​ഡ് അ​രു​ണ്‍ രാ​ജ്, സ​ജി​ത്ത്, ന​ഗ​ര​സ​ഭ​സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​എം. അ​ബ്ദു​ൾ സ​ലാം, നി​സ അ​ഷ​റ​ഫ്, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ കെ.​ജി. അ​നി​ൽ കു​മാ​ർ, അ​മ​ൽ ബാ​ബു, സി​ഡി​എ​സ്എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​പി. നി​ഷ, എം. ​മു​ഹ​മ്മ​ദ് ആ​രി​ഫ്ഖാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.