കൂത്താട്ടുകുളം: എംപിഐ(മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ) ജനകീയ സ്ഥാപനമാക്കി മാറ്റുമെന്ന് ചെയർമാൻ ഇ.കെ. ശിവൻ. ഇതോടൊപ്പം പഴയ പദ്ധതികൾ പൂർത്തീകരിക്കുമെന്നും ഉത്പാദനം വർധിപ്പിച്ച് വിപണന മേഖലകൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ കൂത്താട്ടുകുളം ഇടയാറിൽ പ്രവർത്തിക്കുന്ന മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി ചുമതലയെടുത്ത് പ്രസംഗിക്കുകയായിരുന്നു കിസാൻ സഭ ജില്ല പ്രസിഡന്റു കൂടിയായ ഇ.കെ. ശിവൻ. എംപിഐയിൽ നടന്ന സ്വീകരണ ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ഇ.എസ്. ബിജുലാൽ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ വിജയ ശിവൻ, ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ്, നഗരസഭാംഗം ജിഷ രഞ്ജിത്ത്, സിപിഐ ജില്ല സെകട്ടറി കെ.എം. ദിനകരൻ, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിൽസണ് കെ. ജോണ്, കേരള കോണ്ഗ്രസ് ജില്ല സെക്രട്ടറി എം.എ. ഷാജി, സിപിഐ നേതാക്കളായ കെ.എൻ. ഗോപി, സി.എൻ. സദാമണി, എം.എം. ജോർജ്, ജിൻസണ് വി. പോൾ, എ.എസ്. രാജൻ, ബിനീഷ് കെ. തുളസിദാസ്, അംബിക രാജേന്ദ്രൻ, ബീന സജീവൻ, ബിജോ പൗലോസ്, യൂണിയൻ ഭാരവാഹികളായ എം.എം. അശോകൻ, ബിജു പോൾ, റെജി ജോണ് തുടങ്ങിയവർ പങ്കെടുത്തു.