കാക്കനാട്: മാലിന്യ സംസ്കരണത്തിനും ആരോഗ്യത്തിനും മുൻഗണന നൽകി ജില്ലയിൽ വികസന പദ്ധതികൾ നടപ്പാക്കാൻ ജില്ലാ പഞ്ചായത്ത് ബജറ്റ്. 10,88,13,696 രൂപ മുന്നിരിപ്പും, 150,45,01,696 രൂപ വരവും 145,82,56,500 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 4,62,46,196 രൂപ നീക്കിയിരിപ്പുമാണുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നടത്തിയ നയപ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം ബജറ്റ് അവതരിപ്പിച്ചു.
ജില്ലാ ഭരണകൂടവുമായി ചേർന്ന് ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ സംയുക്തമായി ജില്ലയിലെ എല്ലാ വിധത്തിലുമുള്ള മാലിന്യങ്ങളും ശേഖരിക്കും. കൃഷി-7.75 കോടി, മത്സ്യമേഖല-60 ലക്ഷം, വിദ്യാഭ്യാസം-9.5 കോടി, ആരോഗ്യം-6 കോടി, വനിതാ ക്ഷേമം-4.5 കോടി, വയോ രക്ഷ-1 കോടി, ഭിന്നശേഷി വിഭാഗം-1.5 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്.