കാ​സ്റ്റ് അ​യേ​ൺ റിം​ഗു​ക​ൾ മോ​ഷ്ടി​ച്ച​വ​ർ പി​ടി​യി​ൽ
Monday, March 20, 2023 12:20 AM IST
കി​ഴ​ക്ക​മ്പ​ലം: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കാ​സ്റ്റ് അ​യേ​ൺ റിം​ഗു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. മ​ണീ​ട് ഏ​ഴ​ക്ക​രാ​ട് കാ​വ​നാ​ൽ എ​ബി​ൻ ബെ​ന്നി(21), തി​രു​വാ​ണി​യൂ​ർ മു​ട​ക്കാ​രി​ൽ ജോ​ൺ(21) എ​ന്നി​വ​രാ​ണ് പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
രാ​മ​മം​ഗ​ലം പു​ഴ​യി​ൽ​നി​ന്ന് വെ​ള്ളം ചൂ​ണ്ടി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ന് വാ​ട്ട​ർ അ​ഥോ​റി​റ്റി പ​ഴ​യ ആ​സ്ബ​റ്റോ​സ് പൈ​പ്പ് മാ​റ്റി പ​ക​രം കാ​സ്റ്റ് അ​യേ​ൺ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ക​യാ​ണ്. പ​ഴ​യ പൈ​പ്പു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​സ്റ്റ് അ​യേ​ൺ റിം​ഗു​ക​ളാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ഒ​രെ​ണ്ണ​ത്തി​ന് 85 കി​ലോ തൂ​ക്കം​വ​രും.
ഇ​ത്ത​ര​ത്തി​ൽ നാ​ലു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന റിം​ഗു​ക​ളാ​ണ് മോ​ഷ​ണം​പോ​യ​ത്. ഇ​തി​ൽ 315 കി​ലോ റിം​ഗു​ക​ൾ ആ​ക്രി​ക്ക​ട​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. കൂ​ടു​ത​ൽ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​സ്ഐ മാ​രാ​യ കെ.​എ​സ്. ശ്രീ​ദേ​വി, കെ. ​സ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.