മ​ന്ത്രി​ത​ല യോ​ഗ​ം ഉടനെ​ന്ന് സ​ർ​ക്കാ​ർ
Thursday, February 9, 2023 12:41 AM IST
ആ​ലു​വ: നി​ർ​മാ​ണം ആ​രം​ഭി​ച്ച് ര​ണ്ടു പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ത്തി​യാ​കാ​ത്ത സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​വു​മാ​യി ആ​ലു​വ എം​എ​ൽ​എ അ​ൻ​വ​ർ സാ​ദ​ത്ത് നി​യ​മ​സ​ഭ​യി​ൽ. സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട​മാ​യ എ​ൻ​എ​ഡി മു​ത​ൽ മ​ഹി​ളാ​ല​യം പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്തെ വീ​ടു​ക​ളാ​ണ് ക്ര​യ​വി​ക്ര​യം ന​ട​ത്താ​നാ​കാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
ക​ല്യാ​ണം, ചി​കി​ത്സ മു​ത​ലാ​യ ഏ​റ്റ​വും അ​ത്യാ​വ​ശ​മാ​യ ചെ​ല​വു​ക​ൾ​ക്കു പോ​ലും സ്ഥ​ലം പ​ണ​യം​വ​യ്ക്കാ​നോ കൈ​മാ​റ്റം ചെ​യ്യാ​നോ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​നാ​യി 437 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​ക്കാ​നാ​തെ ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​ണെ​ന്ന് നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച സ​ബ്മി​ഷ​നി​ൽ എം​എ​ൽ​എ കു​റ്റ​പ്പെ​ടു​ത്തി.
സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ടി​ന്‍റെ മൂ​ന്നാം​ഘ​ട്ട​മാ​യ മ​ഹി​ളാ​ല​യം പാ​ലം മു​ത​ൽ എ​യ​ർ​പോ​ർ​ട്ട് വ​രെ​യു​ള്ള ഭാ​ഗ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ 160 കോ​ടി രൂ​പ കൂ​ടി ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ കി​ഫ്‌​ബി പ​ദ്ധ​തി​യി​ൽ സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡ് പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക് നി​ങ്ങു​ക​യാ​ണെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് സ​ബ് മി​ഷ​നു സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി. റ​വ​ന്യൂ, പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് മ​ന്ത്രി​മാ​ർ സം​യു​ക്ത​മാ​യി യോ​ഗം വി​ളി​ക്കാ​മെ​ന്ന​റി​യി​ച്ച​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.