സു​ഹൃ​ത്തു​ക്ക​ളുടെ വാ​ക്കു​ത​ർ​ക്കത്തിൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു
Wednesday, February 8, 2023 12:41 AM IST
മൂ​വാ​റ്റു​പു​ഴ: സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. ചാ​ലി​ക്ക​ട​വ് പാ​ട​ത്ത് രാ​ജ​നാ​ണ് (53) കു​ത്തേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ർ​ക്ക​റ്റ് ബ​സ് സ്റ്റാ​ന്‍​ഡ് നെ​ടു​ന്പു​റ​ത്ത് അ​ബി ല​ത്തീ​ഫി​നെ (46) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30ഓ​ടെ ആ​ശ്ര​മം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ലാ​യി​രു​ന്നു സം​ഭ​വം.
മ​ദ്യ​പി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ചി​ല്ല് കു​പ്പി ഉ​പ​യോ​ഗി​ച്ച് അ​ബി ല​ത്തീ​ഫ് അ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ത​ട​യു​ന്ന​തി​നി​ടെ രാ​ജ​ന്‍റെ വ​ല​തു​കൈ​യി​ൽ കു​ത്തേ​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ഉ​ട​ൻ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഞ​ര​ന്പ് മു​റി​ഞ്ഞു ര​ക്തം​വാ​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജ​നെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.