പാ​ലാ​രി​വ​ട്ട​ത്ത് ക​ട​ക​ള്‍​ക്ക് തീ​പി​ടി​ച്ചു
Wednesday, February 8, 2023 12:36 AM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം ബൈ​പ്പാ​സി​ല്‍ ക​ട​ക​ള്‍​ക്ക് തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം. ആ​ള​പാ​യ​മി​ല്ല. ഇ​ന്ന​ലെ രാ​ത്രി 8.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പാ​ലാ​രി​വ​ട്ടം ബൈ​പ്പാ​സി​ല്‍ സ്‌​പൈ​സ​സ് ബോ​ര്‍​ഡ് ഓ​ഫീ​സി​നു മു​മ്പി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​റ്റ​റി വേ​ള്‍​ഡ് സ്ഥാ​പ​ന​ത്തി​ലും സ​മീ​പ​ത്തെ ര​ണ്ടു ക​ട​ക​ളി​ലു​മാ​ണ് തീ​പി​ടി​ച്ച​ത്. തീ ​ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ അ​ഗ്‌​നി​ര​ക്ഷാ സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ബാ​റ്റ​റി ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഇ​ല​ക്ട്രി​ക്ക​ല്‍ മെ​ഷീ​ന​റി​ക​ള്‍ തു​ട​ങ്ങി​യ​വ ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. ബാ​റ്റ​റി വേ​ള്‍​ഡി​ല്‍ നി​ന്നും തീ​പി​ടി​ച്ച​ശേ​ഷം സ​മീ​പ​ത്തെ ഇ​ല​ക്ട്രി​ക്ക​ല്‍ മെ​ഷീ​ന​റി സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന കൊ​ച്ചി​ന്‍ ഡീ​സ​ല്‍​സ്, ക​ലൂ​ര്‍ ട​യേ​ഴ്‌​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​റി​ല്‍ നി​ന്നും ര​ണ്ടു യൂ​ണി​റ്റും എ​റ​ണാ​കു​ളം ക്ല​ബ് റോ​ഡ്, തൃ​ക്കാ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഓ​രോ യൂ​ണി​റ്റും അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.
രാ​ത്രി പ​ത്തു​വ​രെ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.