‘ദൈ​വ​വി​ശ്വാ​സ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ വി​ദ്യാ​ഭ്യാ​സം കാ​ല​ത്തി​ന്‍റെ ആവശ്യം’
Monday, February 6, 2023 11:55 PM IST
വാ​ഴ​ക്കു​ളം: ദൈ​വ​വി​ശ്വാ​സ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​മാ​ണ് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യെ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക​ണ്ട​ത്തി​ൽ. വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന് നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ൻ ‘എ’ ​ഗ്രേ​ഡ് അ​നു​വ​ദി​ച്ചതുമാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പ​ക​ർ​ക്കും മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.
കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ നെ​ടും​പു​റ​ത്ത്, മു​ൻ മാ​നേ​ജ​ർ ഫാ. ​ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ, പ്രി​ൻ​സി​പ്പ​ൽ കെ.​കെ. രാ​ജ​ൻ, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, കെ.​ടി. തോ​മ​സ്, ജോ​ണി നെ​ല്ലൂ​ർ, ലൂ​ക്കാ​ച്ച​ൻ ഓ​ലി​ക്ക​ൽ, കെ.​ടി. മാ​ത്യു കൊ​ച്ചു​മു​ട്ടം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി. ​മാ​ത്യു, സി.​കെ. അ​നൂ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.