ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഹെ​റോ​യി​നു​മാ​യി പി​ടി​യി​ൽ
Wednesday, December 7, 2022 12:24 AM IST
മൂ​വാ​റ്റു​പു​ഴ: അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി 22.379 ഗ്രാം ​ഹെ​റോ​യി​നു​മാ​യി പി​ടി​യി​ൽ. മൂ​വാ​റ്റു​പു​ഴ​യി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​ണ​ക്ക​മീ​ൻ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തു​നി​ന്ന് അ​സം സ്വ​ദേ​ശി​യാ​യ നൂ​ർ ആ​ലം (29) പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലും യു​വാ​ക്ക​ൾ​ക്കി​ട​യി​ലും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ ആ​ന്‍റോ​യും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.
പ​രി​ശോ​ധ​ന​യി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​പി. ജി​നേ​ഷ് കു​മാ​ർ, പി.​ബി. ലി​ബു, പി.​എ​സ്. സു​നി​ൽ, എം.​എം. ഷെ​ബീ​ർ, കെ.​എ. റ​സാ​ഖ്, കെ.​ഇ. ജോ​മോ​ൻ, കെ.​എ. നൗ​ഷാ​ദ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​ആ​ർ. ആ​ര്യ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. പ്ര​തി​യെ മൂ​വാ​റ്റു​പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.