വാഹനബാ​റ്റ​റി മോ​ഷ്ടാവ് പി​ടി​യി​ൽ
Friday, December 2, 2022 12:17 AM IST
കി​ഴ​ക്ക​മ്പ​ലം: വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ നി​ന്ന് ബാ​റ്റ​റി മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. അ​യ്യ​മ്പു​ഴ ചു​ള്ളി കോ​ളോ​ത്ത് കു​ടി വീ​ട്ടി​ൽ ബി​നോ​യ് (40)യെ​യാ​ണ് പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​രു​പ​തി​ലേ​റെ മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. ക​ഴി​ഞ്ഞ 30 ന് ​പു​ത്ത​ൻ​കു​രി​ശ് പു​ളി​ച്ചോ​ട് ഭാ​ഗ​ത്ത് വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ആ​ഷി​ക് ച​ന്ദ്ര​ൻ എ​ന്ന​യാ​ളു​ടെ ക​ണ്ട​യ്ന​ർ ലോ​റി​യി​ൽ നി​ന്നും 12,000 രൂ​പ വി​ല​വ​രു​ന്ന ബാ​റ്റ​റി മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ മോ​ഷ​ണ​ത്തി​ന് എ​ത്തി​യ​ത് അ​ങ്ക​മാ​ലി​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച ബൈ​ക്കി​ലാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. ബാ​റ്റ​റി ക​ണ്ടെ​ടു​ത്തു.